നാട്ടുകാര്‍ നോക്കി നില്‍ക്കെ പൂര്‍ണമായും കത്തിച്ചാമ്പലായി സ്‌കോര്‍പിയോ; കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചപ്പോള്‍- വീഡിയോ കാണാം



കൂട്ടാലിട:
കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കവെ കാറിന് തീ പിടിച്ചു. തിരുവോട് സജിത്തിന്റെ സ്‌കോര്‍ഫിയോ കാര്‍ ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

കുട്ടാലിട ഭാഗത്തേയ്ക്ക് ഓടിച്ചു പോകുകയായിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് അടുത്ത വീട്ടില്‍ വെള്ളമെടുക്കാനായി പോയ സമയത്ത് കാര്‍ ആളികത്തുകയാണുണ്ടായെതെന്ന് വാഹനമോടിച്ച ഉടമ സജിനാ നിവാസില്‍ ഈ. പി സജിത്ത് പറഞ്ഞു. കാര്‍ റോഡ് സൈഡിലേക്ക് മാറ്റിയിട്ട് ഡ്രൈവര്‍ വെള്ളമെടുക്കാന്‍ പോയ സമയത്താണ് കാര്‍ കത്തിയത്. സജിത്താണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ വേറെ ആരും ഉണ്ടായിരുന്നില്ല.

ഷോര്‍ട് സര്‍ക്യുട്ട് ആണ് തീപിടിത്തതിന് കാരണമായതെന്നാണ് അനുമാനം. പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ സി.പി.ഗിരീഷന്‍, അസി.സ്റ്റേഷന്‍ ഓഫിസര്‍മാരായ എ.ഭക്തവത്സന്‍, പി.വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനം വന്നു തീ കെടുത്തി. ഫയര്‍ ഓഫീസര്‍ മാരായ വി.കെ.സിധീഷ്, കെ.എന്‍. രതീഷ്, കെ.എം.ഷിജു, ആര്‍.ജിനേഷ്, എം.ജി അശ്വിന്‍ ഗോവിന്ദ്, എം.കെ ജിഷാദ്, പി.വി മനോജ്, ഈ.എം.പ്രശാന്ത് ഹോം ഗാര്‍ഡ് കെ.പി ബാലകൃഷ്ണന്‍, എ.എം.രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

 

കൂട്ടാലിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; കാര്‍ പൂര്‍ണമായി കത്തിനശിച്ചു