നമ്പര്‍ വെളിപ്പെടുത്താതെ ചാറ്റുചെയ്യാം; സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ഫീച്ചറുമായി വാട്‌സ് ആപ്
ഇനി വാട്‌സ് ആപ്പില്‍ നമ്പര്‍ വെളിപ്പെടുത്താതെ ചാറ്റുചെയ്യാം. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇനി ആശ്വാസം. ഗ്രൂപ്പുകളില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് ശല്യം ചെയ്യുന്നത് തടയാന്‍ ഈ സംവിധാനത്തോടെ സാധിക്കും.
പ്രൊഫൈല്‍ സെറ്റിങ്ങ്‌സിലാണ് യൂസര്‍ നെയിം ഫീച്ചര്‍ കാണാന്‍ സാധിക്കുക. നമ്പറുകള്‍ പരസ്പരം പങ്കുവയ്‌ക്കേണ്ടതിനാല്‍ ഓരോ യൂസര്‍ നെയിമുകളും വ്യത്യസ്തമായിരിക്കണം.
ഉദാ: അനുശ്രീ എന്ന് പേരുളളവര്‍ ഒരുപാടുളളതിനാല്‍ @anusre124 എന്ന രീതിയില്‍ യൂസര്‍ നെയിം നല്‍കാവുന്നതാണ്.
ടെലഗ്രാമില്‍ മുമ്പേ തന്നെയുള്ളതാണ് യൂസര്‍ നെയിം ഫീച്ചര്‍. ആന്‍ഡ്രോയിഡിലെ വാട്സാപ്പിന്റെ ബീറ്റാ പതിപ്പില്‍ യൂസര്‍നെയിം ഏതാനും ദിവസം മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ചില ഐ.ഒ.എസ് വാട്‌സാപ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും സേവനം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.