നിശ്ചയദാര്‍ഢ്യത്തോടെ പരീക്ഷകളെ സമീപിച്ചാല്‍ ഉന്നത ലക്ഷ്യങ്ങളിലേക്കുള്ള വഴി എളുപ്പം’; വിദ്യാര്‍ത്ഥികള്‍ക്കായി ‘നമ്മള്‍’ റസിഡന്‍സ് അസോസിയേഷന്റെ മോട്ടിവേഷന്‍ ക്ലാസ്
നന്തി ബസാര്‍: വാര്‍ഷികപരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നമ്മള്‍ റസിഡന്‍സ് അസോസിയേഷന്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പത്ത് പന്ത്രണ്ട് ക്ളാസുകളിലെ വിദ്യാര്‍ത്തികള്‍ക്കായി കാളിയേരിയില്‍ വെച്ച് നടന്ന പരിപാടി വന്‍മുഖം ഗവണ്‍മെന്റ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രാജന്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വിജയത്തില്‍ രക്ഷിതാക്കളുടെ പങ്ക് വളെരെ വലുതാണെന്നും വീട്ടകങ്ങളില്‍ പഠനത്തിനുള്ള സാഹചര്യങ്ങള്‍ കുട്ടികള്‍ക്ക് പ്രത്യേകമായി ഒരുക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു.
പ്രമുഖ മോട്ടിവേഷനല്‍ സ്പീക്കര്‍ ടിവി അബ്ദുല്‍ ഗഫൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. നിശ്ചയ ദാര്‍ഢ്യത്തോടെ പരീക്ഷകളെ സമീപിച്ചാല്‍ ഉന്നത ലക്ഷ്യങ്ങളിലേക്കുള്ള വഴി എളുപ്പമായിരിക്കുന്നുമെന്ന് നിരവധി അനുഭവകഥകളിലൂടെ അദ്ദേഹം പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത്, എസ്.വി രവീന്ദ്രന്‍, മുഹമ്മദ് റബീഷ്, കെ.വി.കെ സുബൈര്‍, എന്നിവര്‍ ആശംസ നേര്‍ന്നു. നമ്മള്‍ റെസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഹീര്‍ വി.എ.കെ സ്വാഗതവും കരീം മൊയ്യില്‍ നന്ദിയും പറഞ്ഞു.