ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കോടുക്കാന്‍ വിധിയായതിനു പിന്നാലെ ഒളിവില്‍പോയി, കൊണ്ടോട്ടിയില്‍ നിന്ന് രണ്ടാം വിവാഹം കഴിച്ച് പണവും സ്വര്‍ണവുമായി മുങ്ങി; മൂന്നാം വിവാഹത്തിനിടെ വയനാട് സ്വദേശി പിടിയില്‍


കല്‍പ്പറ്റ: ഭാര്യയ്ക്ക് ചെലവിനു കൊടുക്കാന്‍ കോടതി വിധി വന്നതിനു പിന്നാലെ ഒളിവില്‍പോയ വയനാട്ടുകാരന്‍ മൂന്നാം വിവാഹത്തിനിടെ പിടിയിലായി. പുലിക്കാട് സ്വദേശിയായ പപ്പടം അഷ്‌റഫിനെയാണ് വെള്ളമുണ്ട പൊലീസ് തിരൂരിലെ ഒരു കഫ്റ്റീരിയയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

തലപ്പുഴയില്‍ ഭാര്യയും മൂന്ന് മക്കളുമുള്ള അഷ്‌റഫിനെതിരെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. ചെലവിന് കൊടുക്കാന്‍ വിധിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അഷറഫ് കൊണ്ടോട്ടിയില്‍ നിന്നും രണ്ടാം വിവാഹം കഴിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങിയിരുന്നു.

പിന്നീട് എടവണ്ണയില്‍ ഒരു കാന്റീനില്‍ ജോലി ചെയ്ത് മൂന്നാം വിവാഹത്തിന് ശ്രമിക്കുന്നതിനിടെ വധുവിന്റെ വിട്ടുകാരാണ് സംശയം തോന്നിയതിനെ തുടര്‍ന്ന് വെള്ളമുണ്ട സ്റ്റേഷനുമായി ബന്ധപ്പെട്ടത്. എന്നാല്‍ വെള്ളമുണ്ട പൊലീസ് വരുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞ അഷ്ഫ് എടവണ്ണയില്‍ നിന്നും മുങ്ങിയെങ്കിലും പൊലീസ് തന്ത്രപരമായി അയാളെ കുടുക്കുകയായിരുന്നു.

പ്രതിക്കെതിരെ കൊണ്ടോട്ടിയിലും കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.