ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ചെയ്യാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ക്ക് പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇനി മുതല്‍ ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാം. നേരത്തെ ഒരു സന്ദേശം മാത്രമാണ് പിന്‍ ചെയ്തുവെക്കാന്‍ കഴിയുമായിരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അപ്ഡേറ്റില്‍ ഓര്‍ത്തുവയ്ക്കേണ്ടതും പ്രധാനപ്പെട്ടതുമായ പരമാവധി മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാന്‍ സാധിക്കും.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്. ഗ്രൂപ്പിലെ എല്ലാവര്‍ക്കും പിന്‍ ചെയ്ത മെസ്സേജ് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്. പിന്‍ ചെയ്തുവെയ്ക്കേണ്ട മെസേജ് സെലക്ട് ചെയ്യുമ്‌ബോള്‍ വലതുവശത്തെ ലിസ്റ്റില്‍ പിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണിക്കും.
ഇത്തരത്തില്‍ ചിത്രം, ടെക്സ്റ്റ്, വീഡിയോ, സ്റ്റിക്കര്‍ തുടങ്ങിയ സന്ദേശങ്ങളെല്ലാം പിന്‍ ചെയ്യാം. 24 മണിക്കൂര്‍, ഏഴു ദിവസം, 30 ദിവസം എന്നീ സമയപരിധിയിലാണ് പിന്‍ ചെയ്യാന്‍ സാധിക്കുക. ഏത് സമയം വേണമെങ്കിലും മെസേജുകള്‍ അണ്‍ പിന്നും ചെയ്യാം.