തിക്കോടിയിൽ മാലിന്യ സംസ്ക്കരണം ഇനി സ്മാർട്ടാകും; മാലിന്യ മുക്ത പഞ്ചായത്തിനായി എം.സി.എഫ്


Advertisement

തിക്കോടി: തിക്കോടി പഞ്ചായത്തിലെ എം.സി.എഫിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. മാലിന്യ മുക്ത പഞ്ചായത്താക്കി തിക്കോടിയെ മാറ്റുന്നതിന്റെ ഭാ​ഗമായാണ് എം.സി.എഫ് സ്ഥാപിച്ചത്.

Advertisement

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ടി.പി പ്രസാദ് മുഖ്യാഥിതിയായി. സ്ഥിരം സമിതി അം​ഗങ്ങളായ പ്രനിലാ സത്യൻ, ആർ വിശ്വൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.ക ശ്രീനിവാസൻ ആസൂത്രഉപാധ്യക്ഷൻ ബിജു കളത്തിൽ, ജില്ലാശുചിത്വമിഷൻ കോർഡിനേറ്റർ ശ്രീകല ,പി ജനാർദ്ദനൻ, പി.ടി രമേശൻ, എടവനക്കണ്ടി രവീന്ദ്രൻ, ദിബിഷ എം.കെ ,റാണാ പ്രതാപൻ, മറ്റു സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.

Advertisement

വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും സെക്രട്ടറി എൻ.രാജേഷ് നന്ദിയും പറഞ്ഞു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉൾപ്പടെ യു.ഡി.എഫ് അംഗങ്ങൾ പരിപാടിയിൽ നിന്നും വിട്ടുനിന്നു.

Advertisement

Summary: MCF inagurated by District collector in Thikkodi