നന്തിയില്‍ വഗാഡിന്റെ ടോറസ് സ്‌ക്കൂട്ടറിലിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


Advertisement

നന്തി ബസാര്‍: നന്തി ടൗണില്‍ വഗാഡ് ടോറസ് സ്‌ക്കൂട്ടറിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മുക്കം കെ.എം.സി.ടി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 8.30ഓടെ ബൈപ്പാസ് റോഡിന്റെ തുടക്കത്തിലാണ് സംഭവം.

Advertisement

കോഴിക്കോട് ഭാഗത്തേക്ക് ഒരേ ദിശയില്‍ പോവുകയായിരുന്നു ഇരുവാഹനങ്ങളും. ഇതിനിടയൊണ് ടോറസ് സ്‌ക്കൂട്ടറിലിടിച്ചത്. ടോറസ് സ്‌ക്കൂട്ടറിനെ ഏറെ ദുരം വലിച്ചിഴച്ചതായാണ് ലഭിക്കുന്ന വിവരം.

Advertisement

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കെ.എല്‍ 56 വൈ 8345 എന്ന നമ്പറിലുള്ള ടോറസ് ആണ് അപകടം ഉണ്ടാക്കിയത്.

Description: Wagad's Taurus scooter accident in Nandi; Two students were injured

Advertisement