സംസ്ഥാനപാതയില്‍ കോമത്തുകരയില്‍ റോഡിന് നടുവില്‍ വാഗാഡ് ലോറി കുടുങ്ങി; വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല, പ്രദേശത്ത് ഗതാഗതക്കുരുക്ക്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി-ഉള്ള്യേരി സംസ്ഥാന പാതയില്‍ വാഗാഡ് ലോറി റോഡിന്റെ നടുവില്‍ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

Advertisement

ഹിറ്റാച്ചി കയറ്റി പോകുകയായിരുന്ന ലോറി ദേശീയപാത പ്രവൃത്തി നടക്കുന്നിടത്ത് റോഡിന് നടുവില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു. കഷ്ടിച്ച് ഓട്ടോയ്ക്ക് കടന്നുപോകാവുന്ന സ്ഥലം മാത്രമാണ് റോഡിലുള്ളത്. ഇതുവഴി ബസടക്കം വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.

Advertisement
Advertisement