വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിനെ ഇനി ഇവർ നയിക്കും; പ്രസിഡന്റായി രാജീവനെയും സെക്രട്ടറിയായി ഫറൂക്കിനെയും തിരഞ്ഞെടുത്തു


കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ജനറൽ ബോഡി യോ​ഗം ചേർന്ന് പുതിയ ഭാ​ഗവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. രാജീവ് സ്റ്റീൽ ഇന്ത്യ അധ്യക്ഷത വഹിച്ചു.

കെ വി വി ഇ എസ് സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി. ജിജി തോംസൺ, വി.സുനിൽ കുമാർ, സലിം രാമനാട്ടുകര, ബാബുമോൻ, മനാഫ് കാപ്പാട്, മണിയോത്ത് മൂസഹാജി, വിനോദ് പയ്യോളി, സൗമിനി മോഹൻദാസ്, സരസ്വതി, ഷീബ, ശിവാനന്ദൻ എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ടായി രാജീവൻ സ്റ്റീൽ ഇന്ത്യ, ജനറൽ സെക്രട്ടറിയായി ഫറൂക്ക് ബോഡി സോൺ, ട്രഷറർ ഷഹീർ ഗ്യാലക്സി എന്നിവരെയും തിരഞ്ഞെടുത്തു. മണിയോത്ത് മൂസഹാജിയാണ് മുഖ്യരക്ഷാധികാരി.

റിയാസ് അബൂബക്കർ ,ജലീൽ മൂസ, ടി.പി. ഇസ്മായിൽ, സി.കെ ലാലു,ജെ.കെ. ഹാഷിം എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും മുജീബ്റഹ്മാൻ പരവതാനി, ഷാജു മിൽമ, ഗിരീഷ് കുമാർ, പ്രബീഷ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

സൗമിനി മോഹൻദാസാണ് വനിതാ വിംഗ് മുഖ്യരക്ഷാധികാരി. പ്രസിഡണ്ടായി ഷീബ ശിവാനന്ദൻ, ജനറൽ സെക്രട്ടറിയായി റോസ് ബെനറ്റ്, ട്രഷറർ ഉഷാ മനോജ് എന്നിവരെയും തിരഞ്ഞെടുത്തു. യോ​ഗത്തിൽ ഫറൂഖ് ബോഡി സോൺസ്വാഗതംവും ഷഹീർ ഗ്യാലക്സി നന്ദിയും പറഞ്ഞു.

Summary: Vyapari vyavasi eakopana samithi eakopana samithi elected Rajeev as the President and Farooq as the Secretary of the Koyilandy Unit.