‘മന്ദമംഗലം പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തി’; വി.വി.അപ്പുവിനെ സി.പി.എം അനുസ്മരിച്ചു
കൊയിലാണ്ടി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ മന്ദമംഗലത്ത് വി.വി.അപ്പു അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. മന്ദമംഗലം പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു സഖാവ് വി.വി.അപ്പുവേട്ടൻ എന്ന് കെ.ദാസൻ പറഞ്ഞു.
വി.വി.അപ്പു സ്മൃതി മണ്ഡപം സി.പി.എം ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രൻ മാസ്റ്റർ അനുച്ഛാദനം ചെയ്തു. കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു സംസാരിച്ചു.
മുൻ കൊയിലാണ്ടി പഞ്ചായത്ത് അംഗം, സി.പി.എം കൊയിലാണ്ടി നോർത്ത് ലോക്കൽ കമ്മറ്റി അംഗം, കർഷക സംഘം ഏരിയ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു വി.വി.അപ്പു.
ആനക്കുളം ലോക്കൽ സെക്രട്ടറി കെ.ടി.സിജേഷ് അധ്യക്ഷത വഹിച്ചു. കെ.പി.അനീഷ് സ്വാഗതവും, എ.പി.സുധീഷ് നന്ദിയും പറഞ്ഞു. കാലത്ത് പ്രഭാതഭേരിയും പതാക ഉയർത്തലും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
[bot1]