85 വയസിന് മുകളില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട്; വോട്ടുശേഖരണം നാളെ മുതല്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭിന്നശേഷിക്കാരുടെയും 85 ന് മുകളില്‍ പ്രായമുള്ള വയോജനങ്ങളുടെയും വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് ശേഖരിക്കുന്ന പ്രവൃത്തി നാളെ തുടങ്ങും. 7623 ഭിന്നശേഷിക്കാരുടെ വോട്ടുകള്‍ ശേഖരിക്കും. 85 വയസിന് മുകളില്‍ പ്രായമുള്ള 10872 പേരുടെയും വോട്ട് ശേഖരിക്കണം.

ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളിലെത്തി വോട്ടു ശേഖരിക്കും. വോട്ടുശേഖരണം നാലോ അഞ്ചോ ദിവസം നീളും.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും 85 വയസിന് മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ നിന്ന് വോട്ടു ചെയ്യാനുള്ള സൗകര്യം നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നടപടി.