പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം സേവനം ആരംഭിച്ച് വോഡഫോണ്‍ ഐഡിയ


ഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള ഇ-സിം സേവനം ആരംഭിച്ച് വോഡഫോണ്‍ ഐഡിയ. ന്യൂഡല്‍ഹിയിലാണ് വ്യാഴാഴ്ച മുതല്‍ കമ്പനിയുടെ ഇ-സിം സൗകര്യം ആരംഭിച്ചത്. ഇ-സിം സേവനം നേരത്തെ തന്നെ വോഡഫോണ്‍ ഐഡിയ നല്‍കിയിരുന്നുവെങ്കിലും അത് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്.

ഐഫോണുകള്‍ ഉള്‍പ്പടെ മുന്‍നിര ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണുകള്‍ പലതിലും ഇ-സിം സൗകര്യമുണ്ട്. എംബഡഡ് സിം എന്നാണ് ഇ-സിമ്മിന്റെ പൂര്‍ണരൂപം. സിംകാര്‍ഡിന്റെ ചിപ്പ് ഫോണില്‍ തന്നെ സ്ഥിരമായി ഘടിപ്പിക്കുന്നതിന് തുല്യമാണിത്. ടെലികോം സേവനദാതാവിന്റെ സഹായത്തോടെ ഇ-സിം ആക്ടിവേറ്റ് ചെയ്യാനാവും.