സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വിയ്യൂരിലെ കന്മനക്കണ്ടി പൈതല്‍ നായരുടെ മകന്‍ ബാലന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വിയ്യൂരിലെ കന്മനക്കണ്ടി പൈതല്‍ നായരുടെ മകന്‍ ബാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം, ബൂത്ത് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിമോചന സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു.

അമ്മ: പരേതയായ മീനാക്ഷി അമ്മ.

മക്കള്‍: വിനോദ്, ബിന്ദു.

മരുമകന്‍: സുരേഷ് കുമാര്‍ (ജില്ലാ പഞ്ചായത്ത്).

സഹോദരങ്ങള്‍: പത്മനാഭന്‍ നായര്‍, ശ്രീധരന്‍ നായര്‍, രാധമ്മ, ജാനകി അമ്മ, ശാന്തമ്മ.