കീഴരിയൂര്‍ വളളത്തോള്‍ ഗ്രന്ഥാനയത്തില്‍ ‘വിജ്ഞാനോത്സവം’ കളറാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


കീഴരിയൂര്‍: കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയം ഹാളില്‍ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ ഉദ്ഘാടനം ചെയ്തു.

കീഴരിയൂര്‍ വളളത്തോള്‍ ഗ്രന്ഥാനയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും കൈമാറി. എല്‍.പി.വിഭാഗത്തില്‍ ശ്രീപാര്‍വ്വതി, എസ് ആര്‍ (നടുവത്തൂര്‍ യു.പി.) ഒന്നാം സ്ഥാനവും ശിവാനി, കെ.കെ (കീഴരിയൂര്‍ എം.എല്‍.പി) രണ്ടാം സ്ഥാനവും ഇഷാന്‍. ജി.ആര്‍ (നടുവത്തൂര്‍ യു.പി) മൂന്നാം സ്ഥാനവും നേടി.

യു.പി.വിഭാഗത്തില്‍ ഗായത്രി, ആര്‍.എസ് ഒന്നാം സ്ഥാനവും ദേവാനന്ദ് വി.എം രണ്ടാം സ്ഥാനവും ധ്യാന്‍ കിഷന്‍ എന്‍.എന്‍ മൂന്നാം സ്ഥാനവും നേടി (മൂവരും നടുവത്തൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നിതശ്രീ, കെ.കെ ഒന്നാം സ്ഥാനവും ശ്രേയ .എസ് രണ്ടാംസ്ഥാനവും അരുണിമ.ഇ മൂന്നാം സ്ഥാനവും നേടി (മൂവരും ആശ്രമം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്.

അജിത ആവണി ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ കൊയിലാണ്ടി മേഖല പ്രസിഡണ്ട് പി.പി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ദയാനന്ദന്‍.ഏ.ഡി.(മേഖലാ കമ്മറ്റി അംഗം), ഭാസ്‌ക്കരന്‍.കെ.പി. (പുളിയഞ്ചേരി യൂണിറ്റ് പ്രസിഡണ്ട്), ഇ.എം.നാരായണന്‍, ആതിര ടി.എം., എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിനോദ് ആതിര സ്വാഗതവും സഫീറ കാര്യാത്ത് നന്ദിയും പറഞ്ഞു.