വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തി വനപാലകര്‍- വീഡിയോ കാണാം


Advertisement

തിരുവമ്പാടി: വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു. തിരുവമ്പാടി ടൗണിന് അടുത്താണ് സംഭവം. നാട്ടുകാര്‍ പന്നിയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകരാണ് പന്നിയെ കൊന്നത്.
Advertisement

ഇന്ന് രാവിലെ ഒമ്പതരയോടെ കടയില്‍ നിന്നും സാധനം വാങ്ങി തിരിച്ചുവരുമ്പോഴാണ് വിദ്യാര്‍ഥിയായ അദ്‌നാനെ കാട്ടുപന്നി ആക്രമിച്ചത്.

Advertisement

അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ തേറ്റകൊണ്ട് കുത്തേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആണ്.

Advertisement