വെറ്ററിനറി സർവ്വകലാശാലാ ഓഫ് ക്യാമ്പസ് കൊയിലാണ്ടിയിൽ യാഥാർത്ഥ്യമാകുന്നു; കാവുംവട്ടം വലിയമലയിലെ ഭൂമി കൈമാറി


കൊയിലാണ്ടി: വെറ്റിനററി സർവ്വകലാശാലയുടെ കൊയിലാണ്ടി ഓഫ് ക്യാമ്പസ് എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. നഗരസഭയിലെ കാവുംവട്ടം വലിയമലയിൽ ആരംഭിക്കുന്ന വെറ്ററിനറി സർവ്വകലാശാല ഓഫ് ക്യാമ്പസിനു വേണ്ടി ഭൂമി കൈമാറലും പദ്ധതി പ്രഖ്യാപനവും മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.

നാല് ഏക്കർ ഭൂമിയാണ് ക്യാമ്പസിനു വേണ്ടി നഗരസഭ കൈമാറിയത്. കാവുംവട്ടം യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ കാനത്തിൽ ജമീല എം.എൽ.എ.അധ്യക്ഷത വഹിച്ചു.

കെ.മുരളീധരൻ എം.പി, വൈസ് ചാൻസിലർ ഡോ. എം.ആർ.ശശീന്ദ്രനാഥ്, നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, ഉപാധ്യക്ഷൻ അഡ്വ. കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.ഇന്ദിര, ഇ.കെ.അജിത്, സി.പ്രജില, നിജില പറവക്കൊടി, നഗരസഭാംഗങ്ങളായ പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, പി.പി.ഫാസിൽ, പി.ജമാൽ, എം.പ്രമോദ്, എ.ആർ.വി.എസ് ഡയരക്ടർ ഡോ. സി.ലത, ഡോ. ടി.എസ്.രാജീവ്, ഡോ. എ.പ്രസാദ്, നോഡൽ ഓഫീസർ കെ.കിഷോർ, നഗരസഭ സെക്രട്ടറി ഇൻ-ചാർജ് കെ.കെ.ബീന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.