കരുതലുമായി കനറാ ബാങ്ക്; കൊയിലാണ്ടി താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് നല്‍കിയ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു


കൊയിലാണ്ടി: താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കനറാ ബാങ്ക് സംഭാവന ചെയ്ത വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി ഹാളില്‍ നടന്ന പരിപാടി നഗരസഭാ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ അധ്യക്ഷനായി.

ബാങ്ക് ജനറല്‍ മാനേജര്‍ എസ്.പ്രേംകുമാര്‍ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.എന്‍.പ്രസന്നകുമാരിക്ക് വാഹനത്തിന്റെ താക്കോല്‍ കൈമാറി. കെ.സത്യന്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.

കൊയിലാണ്ടി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, കെ.എ.ഇന്ദിര, നഗരസഭാംഗങ്ങളായ രജീഷ് വെങ്ങളത്തു കണ്ടി, വി.പി.ഇബ്രാഹിം കുട്ടി, മനോജ് പയറ്റുവളപ്പില്‍, വത്സരാജ് കേളോത്ത്, ഡി.എം.ഒ ഡോ. കവിത പുരുഷോത്തമന്‍, ആശുപത്രി ആര്‍.എം.ഒ ഡോ. കെ.രത്‌നകുമാരി, ഇ.കെ.പത്മനാഭന്‍, പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


ഫോട്ടോ: കൊയിലാണ്ടി താലൂക്ക് ഗവ. ഹോമിയോ ആശുപത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കനറാ ബാങ്ക് സംഭാവന നല്‍കിയ വാഹനത്തിന്റെ താക്കോല്‍ദാനം ബാങ്ക് ജനറല്‍ മാനേജര്‍ എസ്.പ്രേംകുമാര്‍ നിര്‍വ്വഹിക്കുന്നു.