ധീര സേനാംഗങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ ആദരം; വടകര വെള്ളികുളങ്ങരയിലെ കിണർ ദുരന്തത്തിന്റെ ഓർമ്മ ദിനത്തിൽ അനുസ്മരണ പരിപാടി നടത്തി കൊയിലാണ്ടി ഫയർ സ്റ്റേഷൻ (വീഡിയോ കാണാം)
കൊയിലാണ്ടി: വടകര വെള്ളികുളങ്ങരയില്‍ നടന്ന കിണര്‍ ദുരന്തത്തിന് ഇന്ന് ഇരുപത്തിയൊന്ന് വയസ്. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ ചരിത്രത്തിലെ എറ്റവും വലിയ ദുരന്തമാണ് 2002 മെയ് 18 ന് വെള്ളികുളങ്ങരയില്‍ സംഭവിച്ചത്. വടകര അഗ്നിരക്ഷാ സേനയിലെ മൂന്ന് പേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്.
വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന്റെ ഓര്‍മ്മ ദിനമായ ഇന്ന് കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ അനുസ്മരണ പരിപാടി നടത്തി. ദുരന്തത്തിൽ മരിച്ച ധീര സേനാംഗങ്ങളുടെ ഓർമ്മചിത്രങ്ങൾക്കു മുന്നിൽ കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ സേനാംഗങ്ങൾ പുഷ്പാർച്ചന നടത്തി.
സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. കിണർ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ് ഓർമകള്‍ പങ്കുവെച്ചു. എ.എസ്.ടി.ഒ പ്രമോദ് പി.കെ, സേനാംഗങ്ങളായ അനൂപ്, ഷിജു ടി.പി, സിജിത് സി, അരുൺ എസ് എന്നിവർ സംസാരിച്ചു.
വീഡിയോ കാണാം: