ജില്ലയിലെ വിവിധ സ്കൂളുകൾ അധ്യാപക നിയമനം; നോക്കാം വിശദമായി
കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകൾ അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകൾ സ്കുളുകൾ ഏതെല്ലാമെന്നും യോഗ്യതകൾ എന്തെല്ലാമെന്നും വിജശമായി നോക്കാം
നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, അറബിക്, ഉറുദു ,സംസ്കൃതം, ഹിന്ദി (എല്ലാം ഫുൾ ടൈം), യു.പി.എസ്.എ. തസ്തികകളിലേക്കുമാണ് നിയമനം. കൂടിക്കാഴ്ച മേയ് 28-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. സോഷ്യോളജി, എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ്, എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി. (ജൂനിയർ) ഇക്കണോമിക്സ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജൂൺ ഒന്നിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ ഹാജരാവണം.
ചെറുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (ജൂനിയർ),ഇക്കണോമിക്സ് (ജൂനിയർ) സുവോളജി (ജൂനിയർ) ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം. വ്യാഴാഴ്ച രാവിലെ 11 മണിക്ക് അഭിമുഖം. ഫോൺ: 04952485151
ഗണപത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിലെ നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, അറബിക് താത്ക്കാലിക ഒഴിവിലേക്ക് മേയ് 23-ന് വ്യാഴാഴ്ച രാവിലെ 10.30-ന് അഭിമുഖം. വെള്ളിയാഴ്ച രാവിലെ 10.30-ന് ഫിസിക്കൽ സയൻസ്, ഹിന്ദി, മലയാളം, എന്നീ ഒഴിവുകളിലേക്കും അഭിമുഖം നടക്കും.
കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ ഹാൻഡികാപ്പഡ്, കൊളത്തറ സ്കൂളിൽ എച്ച്.എസ്.എസ്. കൊമേഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ജൂനിയർ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് 25 വരെ അപേക്ഷ നൽകാം. ഫോൺ: 8075848371.
പെരുമണ്ണ ഇ.എം.എസ്. ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി കെമിസ്ട്രി (ജൂനിയർ), കൊമേഴ്‌സ് (സീനിയർ), കൊമേഴ്‌സ് (ജൂനിയർ), ഇംഗ്ലീഷ് (സീനിയർ), കംപ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ), ഇക്കണോമിക്സ് (ജൂനിയർ)വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 24-ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ: 04952433420.