മേപ്പയ്യൂരില്‍ നിയന്ത്രണം വിട്ട വാൻ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; രണ്ട് പേര്‍ക്ക് പരിക്ക്


Advertisement

മേപ്പയ്യൂര്‍: നിയന്ത്രണം വിട്ട വാന്‍ ബസ് സ്റ്റോപ്പ് ഇടിച്ച് തെറിപ്പിച്ചതിന് ശേഷം അടുത്തുള്ള പറമ്പിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നയാള്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. വിളയാട്ടൂര്‍ എളമ്പിലാട് യു.പി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്.

Advertisement

ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റുകൊണ്ട് നിര്‍മ്മിച്ച ബസ് സ്‌റ്റോപ്പ് തകര്‍ന്നു. പാഴ്‌സല്‍ സര്‍വീസ് നടത്തുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Advertisement
Advertisement

Accident in Meppayyur, two injured, breaking news.