വടകര കോട്ടക്കടവില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മണിയൂർ സ്വദേശിയായ മത്സ്യ വ്യാപാരി മരിച്ചു


Advertisement

വടകര: കോട്ടക്കടവില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യ വ്യാപാരി മരിച്ചു. മണിയൂർ കരുവഞ്ചേരിയിലെ മലപ്പറമ്പത്ത് അബ്ദുള്ളയാണ് മരിച്ചത്. അറുപത് വയസായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം.

Advertisement

ചോമ്പാലിൽ നിന്നും ബൈക്കിൽ വില്പനയ്ക്കായുള്ള മീനുമായി വരികയായിരുന്നു അബ്ദുള്ള. കോട്ടക്കടവിനും എസ്പി ഓഫീസിനും ഇടയ്ക്ക് വച്ചാണ് അപകടം ഉണ്ടായത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Advertisement

ഭാര്യ: സുബൈദ
മക്കൾ: ഷാഫി, അനസ്, അസീന
ഖബറടക്കം കുന്നത്തുകര പള്ളി ഖബർസ്ഥാനിൽ

Advertisement