കുനിയില്‍ കടവില്‍ പുഴയില്‍ വീണു മരിച്ച ഷഹലയുടെ മൃതദേഹം സംസ്‌കരിച്ചു, അപ്രതീക്ഷിത മരണത്തില്‍ പകച്ച് വീട്ടുകാര്‍


Advertisement

കൊയിലാണ്ടി: കുനിയില്‍ കടവില്‍ പുഴയില്‍ വീണു മരിച്ച വിദ്യാര്‍ത്ഥി ഷഹലയുടെ സംസ്‌കാരം ആറ് മണിയോടെ നടന്നു.

Advertisement

ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് മൃതദേഹം തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്കടുത്തുള്ള വെളുത്താടത്ത് വീട്ടില്‍ എത്തിച്ചത്. ഷഹലയുടെ ഉപ്പയും സഹോദരനും വിദേശത്താണ്.

വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഉപ്പ നാട്ടില്‍ എത്തി. ഷഹലയെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി വിദ്യാര്‍ത്ഥികളാണ് വീട്ടില്‍ എത്തിയത്.

Advertisement

കുടുംബാഗംങ്ങളും സമീപവാസികളും ഷഹലയെ പറ്റി ചോദിച്ചെങ്കിലും സംശയിക്കപ്പെടുന്ന രീതിയില്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഷഹലയുടെ അപ്രതീക്ഷിത വിയേഗം ആര്‍ക്കും തന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

Advertisement

summary: unpredictable death of shahala in thiruvagoor