സൈബര്‍ തട്ടിപ്പുകള്‍ ഇനി പിടിക്കപ്പെടും; സൈബര്‍ ക്രിമിനിലുകളെ കണ്ടെത്തി ശൃംഖല തകര്‍ക്കാന്‍ ‘പ്രതിബിംബ്’ സോഫ്റ്റ് വെയര്‍ വികസിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം


ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇനി പിടിക്കപ്പെടും. സൈബര്‍ തട്ടിപ്പുകളും മറ്റും തടയിടുന്നതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ‘പ്രതിബിംബ്’ എന്നാണ് പുതുതായി കണ്ടുപിടിച്ച സോഫ്റ്റ് വെയറിന്റെ പേര്.

സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ സൈബര്‍ ക്രിമിനലുകളെ യഥാസമയത്ത് കണ്ടെത്തി അവരുടെ ശൃംഖല തകര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ക്ക് അത് ഗുണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാപ്പിലേക്ക് പ്രോജക്ട് ചെയ്ത് കാണിക്കാനും കഴിയും. ലൊക്കേഷനുകളുടെ മാപ്പ് വ്യൂ ആകും പ്രതിബിംബ് വഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുക. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മൊബൈല്‍ നമ്പരുകളുടെ യഥാര്‍ഥ ലൊക്കേഷന്‍ കണ്ടെത്താന്‍ ഇത് സഹായിക്കും.