ബസില്‍ സ്ത്രീകളെ ശല്യം ചെയ്തതിന് സ്റ്റേഷനിലെത്തിച്ചു; ചോദ്യംചെയ്യലിനിടെ കൊടുവള്ളി സ്വദേശിയായ പ്രതിയില്‍ നിന്നും രേഖകളില്ലാത്ത 16 ലക്ഷം രൂപ പിടികൂടി
കൊടുവള്ളി: സ്ത്രീകളെ ശല്യം ചെയ്ത സംഭവത്തില്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ആളില്‍ നിന്നും രേഖകളില്ലാത്ത പണം പിടികൂടി. കൊടുവള്ളി പൊന്നാരത്ത് അബ്ദുല്‍ മജീദ് ( 52) ല്‍ നിന്നുമാണ് പണം പിടികൂടിയത്.
ഇയാളില്‍ നിന്നും രേഖകളില്ലാത്ത 16 ലക്ഷം രൂപ കണ്ടെടുത്തു. കോഴിക്കോട് സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസില്‍ സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇയാളെ സ്റ്റേഷനില്‍ എത്തിച്ചത്. കോഴിക്കോട് നിന്നും വരികയായിരുന്ന ബസില്‍ ചുരത്തില്‍ വച്ചാണ് യാത്രക്കാരികളായ സ്ത്രീകളെ ഇയാള്‍ ശല്യം ചെയ്തത്. തുടര്‍ന്ന് ഇയാളെ ലക്കിടിയില്‍ വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഇത്രയും തുക കണ്ടെത്തിയത്. സ്ത്രീകളെ ശല്യം ചെയ്ത സംഭവത്തില്‍ ഇയാള്‍ക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ല. പണം പിടികൂടിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. കുഴല്‍പ്പണത്തിന്റെ ഏജന്റാണ് ഇയാള്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്.
summary: undocumented money was also seized from the accused who misbehaved with women