ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ചുണ്ടായ തർക്കം; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍


ഉള്ളിയേരി: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം. പെട്ടന്നു പ്രഖ്യപിച്ച സമരത്തില്‍ യാത്രക്കാര്‍ വലഞ്ഞു. സമരമുണ്ടെന്ന് അറിയാതെ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നതിന് എത്തിയ വിദ്യാര്‍ത്ഥികളും രോഗികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഏറെ വലഞ്ഞത്.

ഉള്ളിയേരി ബസ്റ്റാന്‍ഡില്‍ വച്ച് ഇന്നലെ വൈകിട്ടുണ്ടായ തര്‍ക്കമാണ് സമരത്തിന് കാരണമെന്ന് പറയപ്പെടുന്നു. തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസുകള്‍ കൂട്ടമായി ഉള്ളിയേരിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അത്തോളി പോലീസ് വന്ന് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പരിഹാരമായില്ല.

രാത്രി വൈകി വാട്‌സപ്പ് ഗ്രൂപ്പുകളിലൂടെ ജീവനക്കാര്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു. സമരത്തെക്കുറിച്ച് മുന്നറിയിപ്പില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ഷെഡ്യൂളുകള്‍ ഓടിച്ചിട്ടില്ല. ഓടുന്ന ബസുകളില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞ യാത്ര ചെയ്യുകയാണ്. പ്രവര്‍ത്തി ദിവസമായതിനാല്‍ പെട്ടെന്നുണ്ടായ ബസ് സമരം യാത്രക്കാരെ വലച്ചിരിക്കുകയാണ്.

summary:  private bus strike in Kozhikode-kuttiyadi route