അണ്ടര്‍വാല്വേഷന്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് തുടര്‍നടപടികളില്‍ നിന്ന് ഒഴിവാകാന്‍ സുവര്‍ണാവസരം; സബ് രജിസ്ട്രാര്‍ ഓഫീസില്‍ മാര്‍ച്ച് 25ന് അദാലത്ത്


കൊയിലാണ്ടി: സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ മാര്‍ച്ച് 25 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ അണ്ടര്‍വാല്വേഷന്‍ അദാലത്ത് നടത്തുന്നു. കോമ്പൗണ്ടിംഗ് പദ്ധതി 31.03.2023 ന് അവസാനിക്കുന്നതിനാല്‍
1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത അണ്ടര്‍വാല്വേഷന്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി കുറവുള്ള മുദ്രവിലയുടെ 30 ശതമാനം മാത്രം അടച്ച് തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാകാനുള്ള സുവര്‍ണ്ണാവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് കൊയിലാണ്ടി സബ്ബ് രജിസ്ട്രാറാഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0496 2623825, 9497383615.