ഉള്ള്യേരി: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രഥമ ജില്ലാ സമ്മേളനവും ബീ-സ്മാര്‍ട്ട് കര്‍മ്മപദ്ധതിയും വിജയിപ്പിക്കാന്‍ ഉള്ള്യേരി റൈഞ്ച് മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. 30,31 തിയ്യതികളില്‍ കോഴിക്കോട് വച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
ഉള്ള്യേരി റേഞ്ച് പരിധിയിലുളള 26 മദ്രസകളിലും സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കും കുറിച്ചിട്ടുണ്ട്. കൊയിലാണ്ടി മേഖല മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ റൈഞ്ച് തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.എ.എം.അഷറഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി. റൈഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ് ഇ.അഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റൈഞ്ച് മാനേജ്‌മെന്റ് സെക്രട്ടറി ഒഴിവ് സ്ഥാനത്തേക്ക് സി.വി ഹസ്സനെ തെരഞ്ഞെടുത്തു.
ഉബൈദ് ബാഖവി,കിഴുവന ഇമ്പിച്ചിമൊയ്തീന്‍, എന്‍.പി അഷറഫ് സംസാരിച്ചു. ഷഫീഖ് മാമ്പൊയില്‍ സ്വാഗതവും,സി.വി ഹസ്സന്‍ നന്ദിയും പറഞ്ഞു.