ഉള്ളിയേരിയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: നിയന്ത്രണം വിട്ട് പായുന്ന കാറിന്റെ അപകടത്തിന് തൊട്ട് മുമ്പുള്ള ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്


Advertisement

ഉള്ളിയേരി: ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം ഇന്ന് രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിന് തൊട്ടുമുമ്പുള്ള സി.സി.ടി.വി ദൃശ്യം പുറത്ത്. അപകടത്തിന് ഇടയാക്കിയ കാര്‍ നിയന്ത്രണം വിട്ട് പായുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.

ജോലിക്കായി യാത്ര പറഞ്ഞിറങ്ങി, തിരിച്ചെത്തുന്നത് നിശ്ചലമായി; ഉള്ളിയേരിയിൽ വാഹനാപകടത്തിൽ മരിച്ച കോതമംഗലം സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

Advertisement

രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി സ്വദേശിയായ യുവാവും കാവിലുംപാറ സ്വദേശിയായ യുവാവുമാണ് അപകടത്തില്‍ മരിച്ചത്. രണ്ട് പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്.

Advertisement

അപകടത്തില്‍ ബൈക്കും കാറും പൂര്‍ണ്ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശികളായ ഉവൈസ്, അസ്ലം, ഗഫാന്‍ മുഹമ്മദ്, സാലിഹ് എന്നിവരെ പരിക്കുകളോടെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertisement

കാര്‍ നിയന്ത്രണം വിട്ട് മതിലിടിച്ചതിനു ശേഷം സ്‌കൂട്ടറിലിടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി.

വീഡിയോ കാണാം:


Also Read: ‘കിടിലന്‍ നാട്, സ്‌നേഹമുള്ള ആളുകള്‍, കൊയിലാണ്ടിക്കാരിയാണെന്നതില്‍ അഭിമാനം’; ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് സീസണ്‍-4 താരം ദില്‍ഷ പ്രസന്നന്‍; വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Watch CCTV video of Ulliyeri accident that caused death of two youngsters.