”ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയില്ലെങ്കില്‍ രാജ്യം തകര്‍ന്നടിയും” ഷാഫി പറമ്പിലിന്റെ വിജയത്തിനായി അരിക്കുളത്ത് യു.ഡി.എഫ് വനിത കണ്‍വന്‍ഷന്‍
കൊയിലാണ്ടി: അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് വനിത കണ്‍വന്‍ഷന്‍ കെ.പി.സി.സി അംഗം പി.രത്‌നവല്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാജ്യം തകര്‍ന്നടിയുമെന്നും ബി.ജെ.പി ഇന്ത്യയുടെ ഭരണഘടന മാറ്റി എഴുതുമെന്നും പി.രത്‌നവല്ലി പറഞ്ഞു.
ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ വര്‍ധിപ്പിച്ചാല്‍ മാത്രമേ രാഷ്ട്രപതി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കൂ. അതിന് വടകരയിലടക്കം കേരളത്തിലെ 20 യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും വിജയിക്കണം. ജനാധിപത്യവും മത നിരപേക്ഷതയും മോദി ചവിട്ടി അരയ്ക്കുകയാണ്. അധികാരം കിട്ടിയാല്‍ മതരാഷ്ടം സ്ഥാപിച്ച് ഫാസിസം നടപ്പിലാക്കും. ഈ ആപത്ത് തടയാന്‍ യു.ഡി.എഫ് വനിതാ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ച് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കണമെന്നും ഓരോ വോട്ടും രാഷ്ട്രത്തെ തിരിച്ചു പിടിക്കാനായിരിക്കണമെന്നും പി.രത്‌നവല്ലി ടീച്ചര്‍ പറഞ്ഞു.
പി.എം.രാധ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഷര്‍മിന കോമത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എന്‍.കെ.മര്‍വ, ബിനി മീത്തില്‍, ബിന്ദു പറമ്പടി, സീനത്ത് വടക്കയില്‍, ശ്യാമള എടപ്പള്ളി, സി.രാമദാസ്, ഇ.കെ.അഹമ്മദ് മൗലവി, വി.വി.എം ബഷീര്‍, എന്‍.കെ.അഷറഫ് എന്നിവര്‍ സംസാരിച്ചു.