‘ഞങ്ങൾ രാഹുലിനൊപ്പം’; മോദി സർക്കാറിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ കൊയിലാണ്ടിയിൽ നൈറ്റ് മാർച്ചുമായി യു.ഡി.എഫ്


കൊയിലാണ്ടി: യു.ഡി.എഫിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നൈറ്റ് മാർച്ച് നടത്തി. രാജ്യത്തെ കൊള്ളയടിക്കുന്ന മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ചോദ്യങ്ങളുയർത്തിയ രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ഫാസിസ്റ്റ് ഭീകരതക്കെതിരെ ‘ഞങ്ങൾ രാഹുലിനൊപ്പം’ എന്ന മുദ്രാവാക്യവുമായായിരുന്നു നൈറ്റ് മാർച്ച്. കൊയിലാണ്ടി നിയോജക മണ്ഡലം യു ഡി.എഫ് കമ്മിറ്റിയാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.

കൊല്ലം ചിറയ്ക്ക് സമീപത്തെ ഗാന്ധി സ്തൂപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് കൊയിലാണ്ടി സ്റ്റേഡിയത്തിൽ സമാപിച്ചു. നൂറു കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുൾ റഹ്മാൻ അധ്യക്ഷനായി. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി.ഇസ്മായിൽ, മുത്തിൽ നാണു, പി.രത്നവല്ലി, സി.വി.ബാലകൃഷ്ണൻ, വി.പി.ഇബ്രാഹിം കുട്ടി, ഹനീഫ, സമദ് പൂക്കാട്, റഷീദ് പുളിയഞ്ചേരി, വി.വി.സുധാകരൻ, വി.പി.ഭാസ്കരൻ, രാജേഷ് കീഴരിയൂർ, സന്തോഷ് തിക്കോടി, വി.ടി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.