‘പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ പ്രതിഷേധം; യു.ഡി.എഫ് കുറ്റവിചാരണ സദസ്സ് നാളെ കൊയിലാണ്ടിയില്‍


കൊയിലാണ്ടി: പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ സംസ്ഥാന വ്യാപകമായി യു.ഡ.എഫ് സംഘടിപ്പിക്കുന്ന നിയോജക മണ്ഡലം തലത്തിലുള്ള കുറ്റവിചാരണ സദസ്സ് കൊയിലാണ്ടിയില്‍ നാളെ നടക്കും. വൈകുന്നേരം മൂന്നു മണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടി യു ഡി.എഫ് നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പരിപാടയില്‍ ടി.സിദിഖ് എം.എല്‍.എ, ഷിബു മീരാന്‍, അഡ്വ.കെ പ്രവീണ്‍ കുമാര്‍, ടി.ടി.ഇസ്മയില്‍, കെ.എം അഭിജിത്ത് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും കോഴിക്കോട് പ്രിയദര്‍ശിനി സാംസ്‌കാരികവേദി അവതരിപ്പിക്കുന്ന ‘അമ്മാവന് അടുപ്പിലും മാവാം’ എന്ന നാടകവും ഉണ്ടായിരിക്കുമെന്ന് നിയോജക മണ്ഡലം ചെയര്‍മാന്‍ മഠത്തില്‍ അബ്ദു റഹ്‌മാനും, കണ്‍വീനര്‍ മഠത്തില്‍ നാണുവും അറിയിച്ചു.[id3]