‘മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണം’; കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കെട്ടിട നികുതി വർദ്ധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളത്ത് യു.ഡി.എഫ് ധർണ്ണ


Advertisement

അരിക്കുളം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മൗനത്തിന്റെ വാത്മീകത്തിലൊളിക്കാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ:കെ. പ്രവീൺ കുമാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതി വർദ്ധനവ് എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുമ്പോൾ കെട്ടിട നിർമ്മാണ ചെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചത് സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. റോഡ് സുരക്ഷയുടെ പേരിൽ സ്ഥാപ്പിച്ച എ.ഐ. ക്യാമറ ഏറ്റവും വലിയ പകൽ കൊള്ളയാണെന്നും ഇതിന്റെ കരാർ നൽകിയത് മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്കാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ നേതാക്കളെ താറടിച്ചു കാണിച്ചും വക്കീൽ നോട്ടീസ് അയച്ചും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സി.രാമദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.വേണുഗോപാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി വടക്കയിൽ ബഷീർ, കെ.പി.രാമചന്ദ്രൻ മാസ്റ്റർ, വി.വി.എം. ബഷീർ,ഇ.കെ. അഹമ്മദ് മൗലവി, യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി കൺവീനർഎൻ.കെ. അഷറഫ്, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഒ.കെ.ചന്ദ്രൻ മാസ്റ്റർ, കെ. അഷറഫ് മാസ്റ്റർ, പി. കുട്ടിക്കൃഷ്ണൻ നായർഎന്നിവർ പ്രസംഗിച്ചു. രാമചന്ദ്രൻ നീലാംബരി, സുമേഷ് സുധർമൻ , കെ.എം. സക്കറിയ, പി.എം.രാധ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ബിനി മഠത്തിൽ, ശ്യാമള ഇടപ്പള്ളി, ലത കെ.പൊറ്റയിൽ, ബാലകൃഷ്ണൻ കൈലാസ്, പി.ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Advertisement