‘അന്യായമായ കെട്ടിട നികുതി, നിർമ്മാണ പെർമ്മിറ്റ് ഫീസ് വർധനവ് പിൻവലിക്കുക’; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ ധർണ്ണ


Advertisement

കൊയിലാണ്ടി: സംസ്ഥാനത്തെ കെട്ടിട നികുതി വർധനവ്, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനവ് എന്നിവയ്ക്കെതിരെ മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ നടത്തി. യു.ഡി.എഫ് മൂടാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സി.കെ.അബൂബക്കർ അധ്യക്ഷനായി.

Advertisement

രൂപേഷ് കൂടത്തിൽ, ആർ.നാരായണൻ മാസ്റ്റർ, റഫീഖ് പി, കാളിയേരി മൊയ്തു, വർദ് അബ്ദുറഹ്മാൻ, പി.പി.കരിം, രവി മാസ്റ്റർ വീക്കുറ്റിയിൽ, കണിയാംകണ്ടി രാധാകൃഷ്ണൻ, വി.എം.രാഘവൻ മാസ്റ്റർ, പപ്പൻ മൂടാടി, ഷെഹീർ എം.കെ എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ പൊറ്റക്കാട്ട്, രാമകൃഷ്ണൻ കിഴക്കയിൽ ഖാലിദ് ഹാജി, ഫൈസൽ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement