സമാനതകളില്ലാത്ത അഴിമതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അഡ്വ.കെ.പ്രവീണ്‍ കുമാര്‍; കൊയിലാണ്ടിയില്‍ യു.ഡി.എഫിന്റെ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ്


കൊയിലാണ്ടി: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കൊയിലാണ്ടി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

‘കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത അഴിമതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്’ എന്ന് അഡ്വ കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. മഠത്തില്‍ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മഠത്തില്‍ നാണുമാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

വി.പി.ഇബ്രാഹിം കുട്ടി, രത്‌നവല്ലി ടീച്ചര്‍, സി.ഹനീഫ മാസ്റ്റര്‍, വി.പി.ഭാസ്‌കരന്‍, എന്‍.പി മുഹമ്മദ് ഹാജി, അലി കൊയിലാണ്ടി, സന്തോഷ് തിക്കോടി, മുതുക്കുനി മുഹമ്മദലി, മുരളി തോറോത്ത്, കെ.ടി. വിനോദ്, വി.ബാലകൃഷ്ണന്‍, റഷീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.