കോൺഗ്രസിലെ വളർന്നു വരുന്ന തലമുറ പാഠമാക്കേണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു രാജീവൻ മാസ്റ്ററെന്ന് കെ.പി.സി.സി പ്രസിഡന്റ്; മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ അനുസ്മരണവും പുരസ്‌ക്കാര സമർപ്പണവും
കോഴിക്കോട്: കോൺഗ്രസിലെ വളർന്നു വരുന്ന തലമുറ പാഠമാക്കേണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു യു..രാജീവനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള പുരസ്‌ക്കാര സമർപ്പണവും കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ അതുല്യ സേവനവും അമൂല്യ രാഷ്ട്രീയ വീക്ഷണങ്ങളുമായി കടന്നു പോയ നേതാവായിരുന്നു രാജീവൻ മാസ്റ്റർ. താഴെ തട്ടിൽ നിന്നും പ്രവർത്തിച്ചു വന്ന അദ്ദേഹം തൊട്ടു പോകാത്ത മേഖലയില്ലെന്നും സർവ്വ മേഖലയിലും കൈവെച്ച നേതാവായിരുന്നുവെന്നും കെ.സുധാകരൻ അനുസ്മരിച്ചു.
കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദു റഹിമാൻ കെ.പി.സി.സി പ്രസിഡന്റിൽ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എം.നിയാസ്, അഡ്വ. കെ.ജയന്ത്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, അഡ്വ. എം.ലിജു, കെ.രാമചന്ദ്രൻ, മഠത്തിൽ നാണു, രത്നവല്ലി, കെ.എം.ഉമ്മർ, സത്യൻ കടിയങ്ങാട്, അഡ്വ. എം.രാജൻ എന്നിവർ പങ്കെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.അബ്ദുറഹ്മാൻ സ്വാഗതവും കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരൻ നന്ദിയും പറഞ്ഞു.