Tag: K Sudhakaran

Total 4 Posts

കോണ്‍ഗ്രസ് പുനഃസംഘടന: കോഴിക്കോട് ജില്ലയിലെ 51 മണ്ഡലങ്ങള്‍ക്ക് പുതിയ പ്രസിഡന്റുമാര്‍; കൊയിലാണ്ടിയില്‍ ഇവര്‍

കൊയിലാണ്ടി: കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 51 മണ്ഡലങ്ങളില്‍ പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. ആദ്യഘട്ട പട്ടികയ്ക്ക് കെ.പി.സി.സി അംഗീകാരം നല്‍കിയതോടെയാണ് മണ്ഡലങ്ങള്‍ക്ക് പുതിയ പ്രസിഡന്റുമാരായത്. ജില്ലയില്‍ ആകെയുള്ള 117 മണ്ഡലങ്ങളില്‍ 51 പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് കെ.പി.സി.സി അംഗീകാരം നല്‍കിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് മണ്ഡലങ്ങളുടെ പുതിയ പ്രസിഡന്റുമാര്‍

‘കെ.സുധാകരനെതിരെ നടക്കുന്നത് രാഷ്ട്രീയ പക പോക്കൽ’; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്

കൊയിലാണ്ടി: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്. കരിദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ.മുരളീധരൻ, കെ.പി.സി.സി മെമ്പർ രത്നവല്ലി ടീച്ചർ, ഡി.സി.സി സെക്രട്ടറിമാരായ വി.പി.ഭാസ്കരൻ, രാജേഷ് കീഴരിയൂർ, നേതാക്കളയാ വി.ടി.സുരേന്ദ്രൻ, വി.വി.സുധാകരൻ, പി.ടി.ഉമേന്ദ്രൻ, രജീഷ് വെങ്ങളത്ത്കണ്ടി, എം.സതീഷ്

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി അറസ്റ്റില്‍; അറസ്റ്റ് പന്തീരാങ്കാവ് സ്വദേശിയുടെ പരാതിയില്‍

കൊച്ചി: കെ.പി.സി.സി പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്തത്. കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കെ.പി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്

കോൺഗ്രസിലെ വളർന്നു വരുന്ന തലമുറ പാഠമാക്കേണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു രാജീവൻ മാസ്റ്ററെന്ന് കെ.പി.സി.സി പ്രസിഡന്റ്; മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ അനുസ്മരണവും പുരസ്‌ക്കാര സമർപ്പണവും

കോഴിക്കോട്: കോൺഗ്രസിലെ വളർന്നു വരുന്ന തലമുറ പാഠമാക്കേണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു യു..രാജീവനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള പുരസ്‌ക്കാര സമർപ്പണവും കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ അതുല്യ സേവനവും അമൂല്യ രാഷ്ട്രീയ വീക്ഷണങ്ങളുമായി കടന്നു പോയ