സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയുമായ യു.കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് സഹപ്രവര്‍ത്തകര്‍; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് ആര്‍.ജെ.ഡി


Advertisement

തിക്കോടി:
പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയുമായ യു.കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണം നടത്തി. അനുസ്മരണം സമ്മേളനം ആര്‍.ജെ.ഡി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.
Advertisement

ആര്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം എം.കെ.പ്രേമന്‍, അധ്യക്ഷം വഹിച്ചു. ബാലന്‍.കെ.വി പേരാമ്പ്ര, ടി.എന്‍.രാജന്‍ എന്നിവര്‍ കാലിക രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പ്രഭാഷണവും നടത്തി. പി.ടി.രമേശന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രജീഷ് നല്ലോളി നന്ദി രേഖപ്പെടുത്തി.

Advertisement
Advertisement