‘യു.രാജീവന്‍ മാസ്റ്റര്‍ കോഴിക്കോടിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിച്ച നേതാവ്’; ആര്യാടന്‍ ഷൗക്കത്ത്


കൊയിലാണ്ടി: കോഴിക്കോടിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിച്ച നേതാവാണ് യു.രാജീവന്‍ മാസ്റ്ററെന്ന് ആര്യാടന്‍ ഷൗക്കത്ത് അനുസ്മരിച്ചു. കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവന്‍ മാസ്റ്റര്‍ അനുസ്മരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലം ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്ന വടകര ലോകസഭാ മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ തിരിച്ചുപിടിക്കുന്നത് നിര്‍ണായകമായ പങ്കുവഹിച്ചത് രാജീവന്‍ മാസ്റ്റര്‍ ആണെന്നും കോഴിക്കോടിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്നത് രാജീവന്‍ മാസ്റ്ററുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും ഷൗക്കത്ത് പറഞ്ഞു. നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

അരുണ്‍ മണല്‍, പി.രത്‌നവല്ലി ടീച്ചര്‍, വി.വി.സുധാകരന്‍, തന്‍ഹീര്‍ കൊല്ലം, ചെറുവക്കാട് രാമന്‍, മണി പവുവയല്‍, തൈക്കണ്ടി സത്യന്‍, പുരുഷോത്തമന്‍, ജിഷ പുതിയേടത്ത്, ബാബു കോറോത്ത്, ഉണ്ണി പഞ്ഞാട്ട്, കലേഷ്.വി.കെ, സിസോണ്‍ ദാസ്, കെ.പി.ചന്ദ്രന്‍, ഉമേഷ് വിയ്യൂര്‍, റീജ പെരുവട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.