നാദാപുരത്ത് രണ്ട് വയസുകാരന്റെ തല അലൂമിനിയം പാത്രത്തില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
നാദാപുരം: തലയില്‍ പാത്രം കുടുങ്ങിയ രണ്ട് വയസുകാരന് രക്ഷകരായത് ചേലക്കാട് അഗ്‌നിരക്ഷാസേന. എടച്ചേരി തൊടങ്ങാപുറത്ത് മുഹമ്മദിന്റെ തലയിലാണ് അലൂമിനിയം പാത്രം കുടുങ്ങിയത്.
കുട്ടിയുടെ തലയില്‍ നിന്ന് പാത്രം എടുത്ത് മാറ്റാന്‍ കഴിയാതായതോടെ വീട്ടുകാര്‍ ചേലക്കാട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് സുരക്ഷിതമായി പാത്രം മുറിച്ച് നീക്കുകയായിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.പി.ബിജു, പി.എം.ബിജേഷ്, എം.മനോജ്, സി.കെ.പ്രേംജിത്ത്, എം.സജിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
[mid5]