പാലക്കാട് ഷോക്കേറ്റ് രണ്ടുവയസുകാരന് ദാരുണാന്ത്യം


പാലക്കാട്: കണക്കൻതുരുത്തിയിൽ എയർ കൂളറിൽ ഒരു നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു. എളനാട് കോലോത്ത് പറമ്പിൽ ഏദനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.

കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു കുട്ടി. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ എയർകൂളറിൽ തൊട്ടപ്പോൾ ഷോക്കേൽക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.

ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടർന്ന് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. എൽദോസിന്റെയും ആഷ്‌ലിയുടെയും മകനാണ്. സഹോദരങ്ങൾ: എബിൻ, അപ്പു.