ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രത്തിന്റെ മറവില്‍ മയക്കുമരുന്ന് വിതരണം; വടകരയില്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍


ഓര്‍ക്കാട്ടേരി: ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രത്തിന്റെ മറവില്‍ വടകര മേഖലയില്‍ മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എടച്ചേരി സ്വദേശിയായ അഖില്‍, ഏറാമല സ്വദേശിയായ റാനിഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി 9.30 മണിയോടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്. ഓര്‍ക്കാട്ടേരി കാര്‍ത്തികപള്ളി റോഡിലെ ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രത്തിന് സമീപത്തു നിന്ന് പിടിയിലായവരില്‍ നിന്ന് നാല് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഉച്ചക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് എടച്ചേരി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.