Tag: Online Trade

Total 3 Posts

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; വടകര സ്വദേശിയായ ഡോക്ടര്‍ക്ക് നഷ്ടമായത് രണ്ടുകോടി 18ലക്ഷം, രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ മിന്‍ഹാജ്, മുഹമ്മദ് ഫാഹിം എന്നിവരാണ് അറസ്റ്റിലായത്. വടകര സ്വദേശിയായ ഡോക്ടറില്‍ നിന്ന് രണ്ടുകോടി 18ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവര്‍ പിടിയിലായത്. കേസിലെ പ്രധാനപ്രതികള്‍ക്ക് സഹായം നല്‍കുന്നവരാണ് ഇവരെന്നാണ് പൊലീസ് നല്‍കിയ വിവരം. പ്രധാന പ്രതികള്‍ പിടിയിലായിട്ടില്ല.

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കോഴിക്കോട് സ്വദേശിയില്‍ നിന്നും 43ലക്ഷം രൂപ തട്ടി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

നടക്കാവ്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുയുവാക്കള്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), ചോലയില്‍ വീട്ടില്‍ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷക് (21) എന്നിവരെയാണ് നടക്കാവ് പോലീസ്

ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രത്തിന്റെ മറവില്‍ മയക്കുമരുന്ന് വിതരണം; വടകരയില്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

ഓര്‍ക്കാട്ടേരി: ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രത്തിന്റെ മറവില്‍ വടകര മേഖലയില്‍ മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എടച്ചേരി സ്വദേശിയായ അഖില്‍, ഏറാമല സ്വദേശിയായ റാനിഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 9.30 മണിയോടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്. ഓര്‍ക്കാട്ടേരി കാര്‍ത്തികപള്ളി