ബസിൽ വീണ് പരിക്കേറ്റ യുവതിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാരോപണം; കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ


Advertisement

കൊയിലാണ്ടി: സ്വകാര്യ ബസ് ‍ഡ്രെെവറെയും കണ്ടക്ടറെയും സംഘം ചേർന്ന് എത്തിയവർ മർദ്ദിച്ചതായി പരാതി. കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന KL 13 – എ.ആർ. 1176 നമ്പർ കൃതിക ബസ്സിലെ ഡ്രൈവർ പിണറായി സ്വദേശി ലിജിൻ, കണ്ടക്ടർ കണ്ണൂർ കൂടാളി സ്വദേശി ഉമേഷ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ശനിയാഴ്ച വെെകീട്ടായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് പേരെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisement

വെള്ളിയാഴ്ച കൊല്ലത്തുനിന്നും കോഴിക്കോടെക്ക് ടിക്കറ്റെടുത്ത യുവതി ബസ്സ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ വീണു പരിക്കേൽക്കുകയും പിന്നീട് ഇവരെ തിരുവങ്ങൂരിൽ ഇറക്കിവിടുകയും ചെയ്തിരുന്നു. ബസിൽ വീണ യുവതിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാരോപിച്ച് കൊയിലാണ്ടി സ്റ്റാന്റിൽ എത്തിയവരാണ് കണ്ടക്ടറെയും. ഡ്രൈവറെയും ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിൽ കണ്ടക്എ കണ്ടക്ട്ററുടെ പല്ല് നഷ്ടപ്പെട്ടതായി പറയുന്നു.

Advertisement

Summary: Two people are in custody in the incident of beating up private bus employees in Koyilandy