പേരാമ്പ്ര ചെമ്പനോടയില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് രാജവെമ്പാലയെ വീട്ടില്‍ നിന്നും പിടികൂടി


പേരാമ്പ്ര: ഒരാഴ്ചയ്ക്കിടെ വീട്ടില്‍ നിന്നും രണ്ട് രാജവെമ്പാലകളെ പിടികൂടി. പേരാമ്പ്ര ചെമ്പനോടയിലെ അമ്യാന്‍മണ്ണില്‍ ബാബുവിന്റെ വീട്ടില്‍ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. മാര്‍ച്ച് 30 ന് ആയിരുന്നു ബാബുവിന്റെ വീട്ടിലെ റഫ്രിജറേറ്ററിന് അടിയില്‍ മൂന്ന് മീറ്ററിലധികം നീളമുളള രാജവെമ്പാലയെ കണ്ടെത്തിയത്.

വീട്ടിലെ വളര്‍ത്തു പൂച്ചയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കണ്ട് ഗൃഹനാഥന്‍ നോക്കിയപ്പോഴാണ് റഫ്രിജറേറ്ററിന്റെ അടിയില്‍ പാമ്പിനെ കണ്ടെത്തിയത്. അന്ന് പെരുവണ്ണാമുഴി ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും രാജവെമ്പാലയെ വീട്ടില്‍ നിന്നും പിടികൂടിയത്. രണ്ട് തവണയും പെരുവണ്ണാമൂഴിയിലെ പാമ്പ് പിടുത്തക്കാരനായ സുരേന്ദ്രന്‍ കരിങ്ങാടാണ് പാമ്പിനെ പിടികൂടിയത്.

ചൂടാണ് ഫ്രിഡ്ജ് ഇല്ലാതെ പറ്റില്ല! പേരാമ്പ്ര ചെമ്പനോടയിൽ ഫ്രിഡ്ജിന് അടിയിൽ തണുപ്പ് തേടിയെത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ