ഇരട്ട മരണത്തിന്റെ ആഘാതത്തിൽ കായക്കൊടിക്കാർ; അയൽവാസികളുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നുവെന്ന് പൊലീസ്


Advertisement

കുറ്റ്യാടി: ഇരട്ട മരണത്തിന്റെ ഞെട്ടലിലാണ് കായക്കൊടിക്കാർ. ഇന്ന് രാവിലെയാണ് നാടിനെ നടുക്കി രണ്ട് പേരുടെ മരണവാർത്ത പുറത്തുവരുന്നത്. അയൽവാസികളായ കായക്കൊടി ഈന്തുള്ളതറയില്‍ ബാബു, രാജീവൻ എന്നിവരാണ് മരിച്ചത്. ബാബുവിനെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിലും രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Advertisement

വീടിനുള്ളിലെ കിടപ്പുമുറിയില്ലാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ രാജീവനെ അടുത്തുള്ള കടയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവൻ ആത്മഹത്യ ചെയ്തതാണോ എന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. മരണ കാരണങ്ങൾ വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും തൊട്ടിൽപാലം പോലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

Advertisement

Summary: