തലശ്ശേരിയില്‍ കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത രണ്ട് സി.പി.എം. പ്രവര്‍ത്തകരെ വെട്ടിക്കൊന്നു


Advertisement

തലശ്ശേരി: കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തലശ്ശേരിയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. ഇല്ലിക്കുന്ന് സ്വദേശി ഖാലിദ്(52), ഷമീര്‍(40) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement

ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം വാക്കേറ്റത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നെന്നാണ് സൂചന. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Advertisement
Advertisement