വീടിന് സമീപത്തെ കുളത്തില്‍ വീണു; തിരൂരില്‍ മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം


Advertisement

മലപ്പുറം: തിരൂരില്‍ മൂന്നും നാലും വയസുള്ള കുട്ടികള്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. തൃക്കണ്ടിയൂര്‍ കാവുങ്ങപ്പറമ്പില്‍ നൗഷാദ് നജ്‌ല ദമ്പതികളുടെ മകന്‍ മൂന്ന് വയസുകാരന്‍ അമന്‍സയാന്‍, പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് – റഹിയാനത്ത് ദമ്പതികളുടെ മകള്‍ നാലു വയസുകാരി ഫാത്തിമ റിയ എന്നിവരാണ് കളിക്കുന്നതിനിടെ വീടിന് സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചത്.

Advertisement

പെരിങ്കൊല്ലന്‍ കുളത്തില്‍ വൈകിട്ട് മൂന്നരയോടെയാണു സംഭവം. കുട്ടികളെ കുറച്ച് സമയമായി കാണാതായകിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുളത്തില്‍ നിന്നും കണ്ടെത്തിയത്. ഇരുവരും അയല്‍ക്കാരാണ്.

Advertisement

നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ തിരൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Advertisement

summary: two children died after falling into a pond near their house in Malappuram