കോഴിക്കോട്ടെ വലിയ ഹോട്ടറുകളില്‍ മുറിയെടുത്ത് ലഹരിമരുന്ന് ആവശ്യക്കാര്‍ക്ക് എത്തിക്കും; വില്‍പ്പനയ്‌ക്കെത്തിച്ച എം.ഡി.എം.എയുമായി നടക്കാവില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: നടക്കാവില്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി വാരം നന്ദനത്തില്‍ മണികണ്ഠന്‍ പി (46) കാസര്‍കോഡ് സ്വദേശി കാഞ്ഞങ്ങാട് നെരളാട് ഹൗസില്‍ ബിജു മാത്യു (49) എന്നിവരാണ് പിടിയിലായത്. സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കാസര്‍കോഡ് ഭാഗത്ത് നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന 60 ഗ്രാം എം.ഡി.എം.എ യുമായിട്ട് പ്രതികള്‍ പിടിയിലായത്. മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതിനാല്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഡാന്‍സാഫും സിറ്റി പോലീസും രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. ഈ മാസത്തില്‍ തന്നെ ഡാന്‍സാഫിന്റെ പതിനൊന്നാമത്തെ ലഹരി മരുന്ന് വേട്ടയാണിത്.
കാസര്‍കോഡ് ഭാഗത്ത് നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് കോഴിക്കോട് സിറ്റിയിലെ വലിയ ഹോട്ടലുകളില്‍ റൂം എടുത്ത് ആവശ്യക്കാര്‍ക്ക് സ്‌പോട്ടില്‍ എത്തിച്ച് കൊടുക്കുന്ന രീതിയാണ് ഇവരുടേത്. പിടിയിലായ മണികണ്ഠന്‍ റിട്ടേര്‍ഡ് മില്‍ട്രി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് പല സ്ഥലങ്ങളിലും റൂം എടുക്കുന്നതും മയക്കുമരുന്ന് വില്‍പന നടത്തുന്നതും. കാസര്‍കോഡ് ഭാഗത്തെ ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാള്‍. പിടിയിലായ ബിജു കാഞ്ഞങ്ങാട് കോഴിക്കോട് റൂട്ടിലെ ബസ്സ് ഡ്രൈവറാണ്. ഇവരെ പിടികൂടിയതില്‍ കാസര്‍കോഡ് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്നവരെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഡാന്‍സാഫ് എസ്.ഐ അബ്ദുറഹ്‌മാന്‍ കെ, അനീഷ് മുസ്സേന്‍വീട്, സുനോജ് കാരയില്‍, ലതീഷ് എം.കെ, സരുണ്‍ കുമാര്‍ പി.കെ, ഷിനോജ് എം, ശ്രീശാന്ത്.എന്‍.കെ, അഭിജിത്ത്, മുഹമദ് മഷ്ഹൂര്‍.കെ.എം, നടക്കാവ് സ്റ്റേഷനിലെ എസ്.ഐ സാബുനാഥ്, ഷിജിത്ത്, സജീഷ്, ബിജു, എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.