ഇടതു സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം: കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വന്‍ഷനില്‍ ടി.ടി.ഇസ്മയില്‍


കൊയിലാണ്ടി: ഇടതുസര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം ചെയര്‍മാന്‍ മഠത്തില്‍ അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. മഠത്തില്‍ നാണു, സി.പി.അസീസ്, പി.രത്‌നവല്ലി, വി.പി.ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, സി.ഹനീഫ, പി.മമ്മദ് ഹാജി, കെ.കരുണന്‍, റഷീദ് പുളിയഞ്ചേരി, സി.കെ ബാബു, വി.ടി.സുരേന്ദ്രന്‍, പി.ബാലകൃഷ്ണന്‍, മുരളി തോറോത്ത്, അരുണ്‍ മണമല്‍ സംസാരിച്ചു.

ഡിസംബര്‍ 29ന് വൈകിട്ട് കൊയിലാണ്ടിയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സിന് മഠത്തില്‍ അബ്ദുറഹ്‌മാന്‍ ചെയര്‍മാനും മഠത്തില്‍ നാണു ജനറല്‍ കണ്‍വീനറും വി.പി.ഭാസ്‌കരന്‍ ട്രെഷറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു.