ലഭിച്ചത് 31 അപേക്ഷകള്‍, 24 എണ്ണം തീര്‍പ്പാക്കി; ഫയല്‍ അദാലത്ത് നടത്തി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: നഗരസഭയിലെ ഫയല്‍ നടപടികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ഫയല്‍ അദാലത്ത് നടത്തി. അദാലത്തിന്റെ ഭാഗമായി 31 അപേക്ഷകള്‍ ലഭിച്ചതില്‍ 24 അപേക്ഷകള്‍ തീര്‍പ്പാക്കുകയും അവശേഷിച്ച അപേക്ഷകളില്‍ നിയമാനുസൃത തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇന്ന് രാവിലെ 10.30ന് നഗരസഭ സി.ഡി.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ അധ്യക്ഷത വഹിച്ചു, ബഹു നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത്, ക്ലീന്‍ സിറ്റി മാനേജര്‍ ടി.കെ.സതീഷ്‌കുമാര്‍ എന്നിവര്‍ ആശംസയും, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി (കെ.എ.എസ് ) സ്വാഗതവും, നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.ശിവപ്രസാദ് നന്ദിയും അര്‍പ്പിച്ചു.